തെരുവ് നായ കടിച്ചു കീറിയത് മൂന്നരലക്ഷം പേരെ -വി.ഡി സതീശൻ
text_fieldsതേവലക്കരയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സംസാരിക്കുന്നു
കരുനാഗപ്പള്ളി: പിണറായി ഭരണത്തിൻ കീഴിൽ മൂന്നര ലക്ഷം പേരെ തെരുവ് നായ് കടിച്ചു കീറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും സി.പി.എം അടിച്ചുമാറ്റുമായിരുന്നു. ആറു ലക്ഷം കോടി കടബാധ്യതയുമായാണ് പിണറായി സ്ഥാനമൊഴിയുന്നത്. അടുത്ത തെരെഞ്ഞെടുപ്പിൽ 1977 ആവർത്തിച്ച് യു .ഡി .എഫ് 114 സീറ്റുമായി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചവറ തേവലക്കര കൂഴംകുളം ജംഗ്ഷനിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തേവലക്കര മണ്ഡലം ചെയർമാൻ വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അഡ്വ.കെ .സി. രാജൻ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു. തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി ആർ.അരുൺരാജ്, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പി ജർമ്മിയാസ്, സൂരജ് രവി, ജസ്റ്റിൻ ജോൺ , മെച്ചെഴത്ത് ഗിരീഷ് , ജയകുമാർ, കോയിവിള രാമചന്ദ്രൻ, കിഷോർ,കോണി രാജേഷ്, നിഷ സുനിൽ , ഷാനവാസ് ,ശിഹാബ് എന്നിവർ സംബന്ധിച്ചു.


