റെയിൽവേ മേൽപ്പാലത്തിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചു
text_fieldsകരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയിൽ
കരുനാഗപ്പള്ളി: ജനത്തിരക്കേറിയ ശാസ്താംകോട്ട -കരുനാഗപ്പള്ളി റോഡിൽ മാളിയേക്കൽ റെയിൽവേ ഓവർബ്രിഡ്ജിലും സർവീസ് റോഡുകളിലും ശുചിമുറി മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് യാത്ര ദുസ്സഹമായി. ഇതേ റോഡിൽ കല്ലേലിഭാഗത്തും മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിലും സർവീസ് റോഡുകളിലുമാണ് കഴിഞ്ഞദിവസം അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയത്.
പുലർച്ചെ ദുർഗന്ധം രൂക്ഷമായതോടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.സമീപത്തുള്ള ഐ.എച്ച്ആർ.ഡി എൻജിനീയറിങ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും കാൽനട യാത്രക്കാരും പ്രദേശവാസികളും പാലത്തിലൂടെയും സർവീസ് റോഡുകളിലൂടെയും സഞ്ചരിക്കാൻ കഴിയാത്തതിനാൽ മറ്റുവഴികളിലൂടെയാണ് യാത്രചെയ്തത്. പൊതുവഴിയിൽ പരസ്യമായി മാലിന്യംതള്ളിയ സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത് എത്തി.


