ചെടിച്ചട്ടിയില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് മുഹ്സിന്
കരുനാഗപ്പള്ളി: കിടപ്പുമുറിയിൽ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ 21 കഞ്ചാവ് ചെടികളും, അഞ്ചുഗ്രാം കഞ്ചാവ്, ആംപ്യുള്‍ എന്നിവ അടക്കം യുവാവ് പിടിയില്‍. അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര തെക്ക് മുറിയില്‍ ചെറുകോല്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് മുഹ്സിന് (32) ആണ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍. പിയുടെ നേതൃത്വത്തിലുള്ള ടീം ആണ് ഇയാളെ പിടികൂടിയത്.
അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ വീടിന്റെ രണ്ടാംനിലയിലെ മുറിയിൽ ചെടിച്ചട്ടിയില്‍ നട്ടു വളര്‍ത്തിയതായിരുന്നു കഞ്ചാവ് ചെടി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍. എ, പ്രിവെന്റീവ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അന്‍ഷാദ്, അഖില്‍, സഫേഴ്സൻ, ജയലക്ഷ്മി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.