കുളത്തിന്റെ സംരക്ഷണവേലി മോഷ്ടിച്ച് കടത്തിയ രണ്ടംഗസംഘം പിടിയിൽ
text_fieldsഷാനവാസ്,നാദിർഷ
കരുനാഗപ്പള്ളി: നഗരസഭ സംരക്ഷിക്കുന്ന പള്ളിക്കൽ കുളത്തിന്റെ അലൂമിനിയം സംരക്ഷണവേലികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് പാലുവിള തെക്കതിൽ ഷാനവാസ്(29), മരുതൂർകുളങ്ങര തെക്ക് പച്ചൽപറമ്പിൽ നാദിർഷ (28) എന്നിവരെയാണ് കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി .ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള കുളത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന അലൂമിനിയം കൊണ്ട് നിർമിച്ച സംരക്ഷണ വേലിയാണ് രാത്രികാലങ്ങളിൽ മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. മോഷണം പോയവക്കു പകരം പുതിയത് സ്ഥാപിച്ചെങ്കിലും ഇവയും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. സമീപത്തുള്ള സി.സി.ടി.വിയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.