എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ 2.47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിൽകടവ് ഷമീസ് മൻസിലിൽ ഷംനാസ്(34), കാസർഗോഡ് തളങ്കര അയിഷാ മൻസിലിൽ മുഷീർ(27), ഇടുക്കി ചോറ്റുപാറ തൊടുകയിൽ വീട്ടിൽ അൻവർഷാ (29) എന്നിവരെയാണ് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ആവശ്യക്കാർക്ക് വിതരണം നടത്തി വരികയായിരുന്ന ഷംനാസ് 2022 ലും 2024 ലും സമാനമായ കുറ്റത്തിന് അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി എസ്.എച്ച്. ഒ ബിജു, എസ് ഐ ഷമീർ, ജി.എസ് .ഐ വേണുഗോപാൽ, എസ്. സി.പി.ഒ ഹാഷിം , ഡാൻസാഫ് സബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


