Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കര ടിപ്പർ...

കൊട്ടാരക്കര ടിപ്പർ ദുരന്തം: രണ്ടാം പ്രതി അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര ടിപ്പർ ദുരന്തം: രണ്ടാം പ്രതി അറസ്റ്റിൽ
cancel
camera_alt

ഇ​ബ്രാ​ഹിം​കു​ട്ടി 

കൊട്ടാരക്കര : കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്നുപേർ മരിക്കാനിടയായ കേസിൽ രണ്ടാം പ്രതിയായ ടിപ്പർ ലോറി ഉടമയായ ചവറ മുകുന്ദപുരം മണ്ണറ കിഴക്കത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (42), എന്നയാളെയാണ്കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തിൽ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ഉടമയ്ക്കെതിരെയും അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജുകുമാർ പി.ഡി, സബ് ഇൻസ്‌പെക്ടർ രജിത്ത്, ഹേമന്ത് മോഹൻ, അനന്തു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, രാജേഷ്, സന്തോഷ്‌ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:kottarakkara tipper accident accused arrested Kerala Police 
News Summary - Kottarakkara tipper tragedy Second accused arrested
Next Story