Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി റാപ്പിഡ് റിപ്പയർ മിനി വാനുകളും ഇ-സുതാര്യവും സജ്ജം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി റാപ്പിഡ് റിപ്പയർ മിനി വാനുകളും ഇ-സുതാര്യവും സജ്ജം
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ റാ​പ്പി​ഡ് റി​പ്പ​യ​ർ മി​നി വാ​നു​ക​ളു​ടെ​യും ഇ-​സു​താ​ര്യം പ​ദ്ധ​തി​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം

കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കു​ന്നു

കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ബ്രേ​ക്ക്ഡൗ​ൺ ആ​കു​ന്ന സാ​ഹ​ച​ര്യ ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി ല​ഘൂ​ക​രി​ച്ച് ബ​സു​ക​ൾ തു​ട​ർ​യാ​ത്ര​ക്ക്​ സ​ജ്ജ​മാ​ക്കാ​ൻ റാ​പ്പി​ഡ് റി​പ്പ​യ​ർ ടീം ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.

ഇ​തി​നാ​യി 10 മി​നി മൊ​ബൈ​ൽ വ​ർ​ക്​​ഷോ​പ് വാ​നു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി.​എ​സ്. പ്ര​മോ​ദ് ശ​ങ്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ എ. ​ഡേ​വി​ഡ്, പ്ര​ദീ​പ് കു​മാ​ർ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷാ​ജി, ചീ​ഫ് ട്രാ​ഫി​ക് ഓ​ഫി​സ​ർ റോ​യ് ജേ​ക്ക​ബ്, അ​ശോ​ക് ലെ​യ്​​ല​ൻ​ഡ് റീ​ജ​ന​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഏ​ലി​യാ​സ്, ഏ​രി​യ മാ​നേ​ജ​ർ ജേ​ക്ക​ബ് തോ​മ​സ്, കൊ​ട്ടാ​ര​ക്ക​ര അ​സി​സ്റ്റ​ന്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ ബി. ​അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​റ​ശ്ശാ​ല, തി​രു​വ​ന​ന്ത പു​രം സി​റ്റി, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, എ​റ​ണാ​കു​ളം, മൂ​ന്നാ​ർ, പാ​ല​ക്കാ​ട്, താ​മ​ര​ശ്ശേ​രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, കാ​സ​ർ​കോ​ട്​ ഡി​പ്പോ​ക​ൾ​ക്കാ​ണ് മി​നി വാ​നു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലും വ​ർ​ക് ഷോ​പ് ടീ​മി​നു​ള്ള മൊ​ബൈ​ൽ ഫോ​ണും മ​ന്ത്രി​മാ​ർ കൈ​മാ​റി.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കേ​ന്ദ്രീ​കൃ​ത ഇ​ൻ​വെ​ന്റ​റി സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി രൂ​പം ന​ൽ​കി​യ ഈ ​സു​താ​ര്യം സോ​ഫ്റ്റ്‌​വെ​യ​റി​ന്റെ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കെ.​എ​സ്.​ആ​ർ .ടി.​സി സം​സ്ഥാ​ന​ത്തെ എ​ല്ലാ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ബ്ലൈ​ൻ​ഡ് സ്പോ​ട്ടു ക​ളാ​യി സ്ഥാ​പി​ക്കു​ന്ന സ​മ​ഗ്ര സി.​സി.​ടി.​വി നി​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് ന​ട​ത്തി.

Show Full Article
TAGS:KSRTC Repair Works Mini van Kollam News 
News Summary - KSRTC Rapid Repair Mini Vans
Next Story