Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightവിറങ്ങലിച്ച്...

വിറങ്ങലിച്ച് നീലേശ്വരം: നാടിനെ നടുക്കിയ ദുരന്തത്തിൽ ഭീതി വിട്ടുമാറാതെ മുക്കോണി മുക്ക്

text_fields
bookmark_border
വിറങ്ങലിച്ച് നീലേശ്വരം: നാടിനെ നടുക്കിയ ദുരന്തത്തിൽ ഭീതി വിട്ടുമാറാതെ മുക്കോണി മുക്ക്
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നീ​ലേ​ശ്വ​ര​ത്ത് അ​പ​ക​ട​ത്തി​ൽപെ​ട്ട ടി​പ്പ​ർ ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

കൊട്ടാരക്കര: സമയം രാവിലെ ഏഴോടെ അടുക്കുന്നു, എല്ലാവരും പതിവു പോലെ മുക്കോണി മുക്കിൽ ബസ് കയറാൻ എത്തി. സ്കൂളിലേക്ക് പോകാനുള്ള കുട്ടികളും, ജോലി സ്ഥലങ്ങളിലേക്ക് പോകാനുള്ളവരുമൊക്കെയുണ്ട്. ദൂരെനിന്ന് തങ്ങൾ സ്ഥിരമായിപോകുന്ന ബസ് വരുന്നത് കണ്ട്, എല്ലാവരും ജങ്ഷനിലേക്ക് ഒരുമിച്ചു. പെട്ടെന്നാണ് ഓടനാവട്ടം, അമ്പലപ്പുറം റോഡിൽനിന്ന് കൊട്ടാരക്കര റോഡിലേക്ക് ടിപ്പർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുന്നത്. ആദ്യം ഹരിലാൽ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ടിപ്പർ ഇടിച്ച് മറിയുകയായിരുന്നു. ഹരിലാലിനൊപ്പം ബസ് കയറാൻ നിന്നവരും ടിപ്പറിനും മണ്ണിനും അടിയിൽപ്പെട്ടു. കുറച്ചുപേർ അലറി വിളിച്ച് ഓടി മാറി.

പെട്ടെന്ന് ഓടിക്കൂടിയ നാട്ടുകാർ ആദ്യം രക്ഷിച്ചെടുത്ത ഒന്നുരണ്ടു പേരെ ഒാട്ടോറിക്ഷയിലും സ്കൂട്ടറിലുമൊക്കെയായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പോയി. മുക്കോണി മുക്കിൽ ഇതുവരെ ചെറിയൊരു അപകടം പോലും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓടനാവട്ടം - അമ്പലപ്പുറം റോഡ് കൊട്ടാരക്കര റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് നേരത്തേ ''ഹമ്പ് '' ഉണ്ടായിരുന്നു. റോഡ് പണി കഴിഞ്ഞപ്പോൾ അത്‌ പൊളിച്ചു മാറ്റി. നിരവധി തവണ ഹമ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകിയിരുന്നതാണ്. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

സം​ഭ​വ​ത്തി​ന്റെ ദൃ​ക്‌​സാ​ക്ഷി അ​ന​ശ്വ​ര​ൻ ‘മാ​ധ്യ​മ’​ത്തോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

നടുക്കുന്ന അനുഭവങ്ങൾ ‘മാധ്യമ’ ത്തോട് വിശദീകരിക്കുമ്പോൾ സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന മാവിള വടക്കേതിൽ അനശ്വരന്‍റെ (16) കണ്ണ് നിറഞ്ഞു. രാവിലെ പ്രഭാത ഭക്ഷണം വാങ്ങാൻ മുക്കോണിമുക്കിൽ എത്തിയതായിരുന്നു അനശ്വരൻ. അയൽവാസി കൂടിയായ അജയൻ ആചാരിയെ കണ്ട് ചിരിച്ചതും,സുഹൃത്ത് കൂടിയായ പാർഥികിനെ കൈവീശി കാട്ടിയതുമൊക്കെ അനശ്വരൻ ഇടറുന്ന വാക്കുകളിലൂടെ വിശദീകരിച്ചു. അവർ രണ്ടും ഇനി ഈ ലോകത്ത് ഇല്ല എന്ന ചിന്ത അലട്ടുന്നു. എന്തു ചെയ്യണമെന്നറിയാതെ അലമുറയിട്ട് കരയാനേ തനിക്ക് കഴിഞ്ഞുള്ളൂ. രാവിലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടുകൊണ്ടാണ് കാർത്തികയിൽ അജീഷ ജോർജ് വീടിന് പുറത്തേക്ക് വന്നത്. അങ്ങനെ മുക്കോണി മുക്ക് ഗ്രാമം ഉണർന്നത് തന്നെ നീറുന്ന വേദനകൾ നെഞ്ചേറ്റിക്കൊണ്ടാണ്.

കൈപിടിച്ചിറങ്ങിയ പിതാവ് കൈവിട്ടുപോകുന്നതു കണ്ട്​ പകച്ച്​ മകൾ

പ​തി​വു​പോ​ലെ അ​ച്ഛ​ന്റെ കൂ​ടെ​യാ​യി​രു​ന്നു മ​ക​ളു​ടെ യാ​ത്ര.. വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി മു​ക്കോ​ണി മു​ക്കി​ൽ എ​ത്തു​ന്ന അ​ഞ്ഞൂ​റ് മീ​റ്റ​ർ ദൂ​ര​ത്തി​നി​ടെ അ​ച്ഛ​ൻ ത​ന്നെ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ട്ടു​പോ​കു​മെ​ന്ന് ഒ​രി​ക്ക​ലും അ​വ​ൾ പ്ര​തീ​ക്ഷി​ച്ചി​ല്ല. പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ അ​ന​ഘ ഭ​വ​നി​ൽ അ​ജ​യ​ൻ ആ​ചാ​രി​യു​ടെ മ​ര​ണം നോ​ക്കി നി​ൽ​ക്കാ​നേ ഇ​ള​യ മ​ക​ൾ ആ​വ​ണി​ക്ക് ക​ഴി​ഞ്ഞു​ള്ളൂ. അ​ങ്കി​ളേ... അ​ച്ഛ​ൻ പോ​യെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് അ​ല​ർ​ച്ച​യോ​ടെ ഓ​ടി​ക്ക​യ​റി​യ ആ​വ​ണി​യെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ഇ​നി സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ വീ​ട്ടി​ൽ​നി​ന്നും കൈ​പി​ടി​ച്ചി​റ​ങ്ങാ​ൻ അ​ച്ഛ​നി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ൻ അ​വ​ൾ​ക്ക്​ ആ​വു​ന്നി​ല്ല.

എ​ല്ലാ ദി​വ​സ​വും അ​ജ​യ​ൻ ആ​ചാ​രി​യും മ​ക​ൾ ആ​വ​ണി​യും വീ​ട്ടി​ൽ​നി​ന്നും രാ​വി​ലെ ഒ​രു​മി​ച്ചാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഏ​ഴി​ന് തൊ​ട്ട് മു​മ്പ് അ​വ​ർ മു​ക്കോ​ണി മു​ക്കി​ൽ എ​ത്തി. പെ​ട്ടെ​ന്നാ​ണ് ടി​പ്പ​ർ ലോ​റി വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​വ​ത​രി​ച്ച​തും, അ​ച്ഛ​ന്റെ ജീ​വ​ൻ ക​ൺ​മു​ന്നി​ൽ ക​വ​ർ​ന്ന​തും. ഞൊ​ടി​യി​ട​യി​ൽ എ​ല്ലാം അ​വ​സാ​നി​ച്ചു. തൊ​ഴു കൈ​ക​ളോ​ടെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​വ​ണി, അ​ച്ഛ​ന്റെ ജീ​വ​നു​വേ​ണ്ടി പ്രാ​ർ​ഥി​ച്ചു​വെ​ങ്കി​ലും പ​ക​ച്ചു നി​ൽ​ക്കാ​നേ അ​വ​ൾ​ക്ക് ക​ഴി​ഞ്ഞു​ള്ളൂ.

ടിപ്പറുകളുടെ മരണപ്പാച്ചിലും നിയമവിരുദ്ധ മണ്ണെടുപ്പും അധികൃതരുടെ അറിവോടെ

കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​ത്യ​സം​ഭ​വ​മാ​ണ്. അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ലോ​ബി ഇ​വി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​തു ന​ട​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​ഭ​യി​ൽ പ​ല​വ​ട്ടം ഈ ​വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ടി​പ്പ​റു​ക​ളും ഹെ​വി ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ലോ​റി​ക​ളും മ​ണ്ണ് ക​ട​ത്താ​നു​ണ്ടെ​ന്ന കാ​ര്യം അ​ധി​കൃ​ത​ർ​ക്ക് അ​റി​യാ​മെ​ങ്കി​ലും അ​വ​ർ ക​ണ്ണ​ട​ച്ച് ഈ ​ലോ​ബി​യെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി​യ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ർ.​ടി.​ഒ​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം പ​രി​ഗ​ണി​ച്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യും ടി​പ്പ​ർ ലോ​റി​ക​ളു​ടെ ഓ​ട്ട​ത്തി​ന് നി​ര​ത്തു​ക​ളി​ൽ നി​രോ​ധ​ന​മു​ണ്ട്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നും കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ മ​ണ്ണ് ക​ട​ത്താ​നും​വേ​ണ്ടി​യാ​ണ് ഈ ​മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ഇ​പ്പോ​ൾ കു​റ​വാ​യ​തി​നാ​ൽ പാ​റ വ​ണ്ടി​ക​ളു​ടെ പാ​ച്ചി​ൽ കു​റ​ഞ്ഞെ​ങ്കി​ലും മ​ണ്ണും, പാ​റ ഉ​ൽ​പ​ന്ന​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​തി​ൽ യാ​തൊ​രു കു​റ​വു​മി​ല്ല. നീ​ലേ​ശ്വ​ര​ത്ത് ചൊ​വ്വാ​ഴ്ച മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ടി​പ്പ​ർ അ​മി​ത വേ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ അ​തി​ർ​ത്തി​യാ​യ അ​മ്പ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ മു​ക്കോ​ണി മു​ക്കു വ​ഴി ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. പ്ര​വൃ​ത്തി ദി​വ​സം ആ​യ​തി​നാ​ൽ റോ​ഡി​ൽ സ്കൂ​ൾ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും സൃ​ഷ്ടി​ച്ച തി​ര​ക്കി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടി​പ്പ​ർ അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്.

Show Full Article
TAGS:kottarakkara tipper accident Students Death Motor Vehicle Department Latest News 
News Summary - Mukoni Mukku fearless in the tragedy
Next Story