Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2025 6:24 AM GMT Updated On
date_range 2025-01-14T11:54:00+05:30സംരക്ഷണ വേലി തകർന്നിട്ട് ആറുമാസം; മരുതിമലയിൽ അപകടം പതിയിരിക്കുന്നു
text_fieldscamera_alt
മരുതിമലയിലെ സംരക്ഷണവേലി സാമൂഹികവിരുദ്ധർ നശിപ്പിച്ചപ്പോൾ
കൊട്ടാരക്കര: മരുതിമലയിലെ സംരക്ഷണവേലി തകർന്നിട്ട് ആറുമാസം. പുനഃസ്ഥാപിക്കാൻ നടപടിയില്ല. സാമൂഹിക വിരുദ്ധരാണ് കാറ്റാടി പാറക്ക് സമീപത്തെ സംരക്ഷണവേലി നശിപ്പിച്ചത്. പലരും പാറയുടെ അരികിൽ നിൽക്കുന്നത് അപകട ഭീഷണിയുയർത്തുന്നു.
10 വർഷം മുമ്പ് വേലിയില്ലാത്ത സമയത്ത് വിദ്യാർഥി മലയുടെ മുകളിൽ നിന്ന് വീണ് മരിച്ച സംഭവമുണ്ടായി. ശേഷമാണ് വേലി കെട്ടി തിരിച്ചത്. ദിവസം നൂറോളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സഞ്ചാരികൾക്ക് പ്രശ്നമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല.
Next Story