കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതകളുടെ വിശ്രമമുറി അടച്ചുപൂട്ടി
text_fieldsകൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതകളുടെ വിശ്രമമുറി അടച്ചുപൂട്ടിയ നിലയിൽ
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ബസ് ഡിപ്പോയിൽ വനിതകൾക്കായി ഒരുക്കിയ വിശ്രമമുറിയും ഫീഡിങ് റൂമും അധികൃതർ അടച്ചുപൂട്ടി. യാത്രക്കായി ഡിപ്പോയിൽ എത്തുന്ന വനിതകൾ നിരന്തരം പരാതി പറഞ്ഞത്തോടെയാണ് അടച്ചുപൂട്ടൽ വിവരം പുറത്തുവന്നത്. ഇപ്പോൾ ആർക്കും കയറാൻ കഴിയാത്തവിധം വനിത വിശ്രമമുറി പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുകയാണ്.
മാസങ്ങൾക്കുമുമ്പ് മാൻഹോളിന്റെ വാൽവ് തകരാറായതിനെ തുടർന്ന് മുറിയിൽ മലിനജലം നിറഞ്ഞിരുന്നു. ഇപ്പോൾ ഓണം കഴിഞ്ഞും മാൻഹോൾ വാൽവ് ശരിയാക്കാത്തതിനെ തുടർന്നാണ് വിശ്രമമുറി തുറന്ന് നൽകാത്തത്. വയോധികരായ സ്ത്രീകൾ ഉൾപ്പെടെ സമീപത്തെ പടിയിലും മറ്റും ഇരുന്നാണ് നിലവിൽ വിശ്രമിക്കുന്നത്.