കാപ്പാ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വധശ്രമക്കേസിൽ പിടിയിൽ
text_fieldsറാഷിദ്
കൊട്ടിയം: കാപ്പാ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വധശ്രമ കേസിൽ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ പൊട്ടാസ് എന്ന് വിളിക്കുന്ന റാഷിദ് (34) ആണ് അറസ്റ്റിലായത്. ജൂലൈ 11 ന് തഴുത്തല വഞ്ചിമുക്ക് സ്വദേശികളായ കൃഷ്ണ ലാലിനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേൽപിച്ച കേസിലാണ് കൊലപാതകശ്രമകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കണ്ണനല്ലൂർ, ഇരവിപുരം, ചേർത്തല, കൊട്ടിയം സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിൽ എത്തിയെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊട്ടിയം സി.ഐ. പ്രദീപ്, എസ്.ഐ. നിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.