ഈ കൊല്ലംകാരന്റെ വീടുനിറയെ കരകൗശല വിസ്മയങ്ങളാണ്
text_fieldsകരകൗശലങ്ങൾക്കരികെ തുളസി
കൊട്ടിയം: പാഴ്തടികൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് ശ്രദ്ധേയനാകുകയാണ് കൊട്ടിയം കൊട്ടുമ്പുറം വാസുദേവാശ്രമത്തിൽ തുളസി എന്ന 56കാരൻ.
അദ്ദേഹത്തിന്റെ വീടു നിറയെ തടിയിൽ തീർത്ത കരകൗശല വസ്തുക്കളാണ്. ഷീറ്റ് മേഞ്ഞ വീടിന്റെ സീലിങ് പോലും തടികൾ കൊണ്ടുള്ളതാണ്. എന്തു കണ്ടാലും അത് തടിയിൽ നിർമിച്ചെടുക്കുവാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്. മരപ്പണിക്കാരനായ പിതാവിൽ നിന്നാണ് കരകൗശല നിർമാണം പഠിച്ചത്. വീടുകൾക്കുള്ള കതകുകൾ ഡിസൈൻ ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ദ്യമുണ്ട്. തേക്ക്, പ്ലാവ് എന്നീ തടികളിലാണ് നിർമാണം.
പോളിഷ് പോലും വേണ്ടി വരാത്ത രീതിയിൽ ഫിനിഷിങോടെയാണ് നിർമാണം. കോവിഡ് കാലത്താണ് കൂടുതൽ കരകൗശല വസ്തുക്കൾ തടിയിൽ തീർത്തത്. നിർമിച്ച കരകൗശല വസ്തുക്കൾ പ്രദർശനത്തിനായി വെക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. കൂടുതൽ വ്യത്യസ്തമായ ഉൽപന്നങ്ങൾ നിർമിക്കണമെന്ന ആഗ്രഹവും പങ്കുവെക്കുന്നു.