ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsറഫീക്ക്
കൊട്ടിയം: ബധിരയും മൂകയുമായ സ്ത്രീയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മയ്യനാട് വില്ലേജിൽ നടുവിലക്കര ചേരിയിൽ കുണ്ടുകുളത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ റഫീഖ്(32) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ജൂൺ മാസം 10ന് വൈകിട്ട് നാല് മണിയോടെ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവതി രക്ഷപ്പെട്ട് ഓടിയതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും പോയി. യുവതി പൊലീസിൽ പരാതി നൽകിയെന്ന് മനസ്സിലാക്കിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾക്കായുള്ള തിരച്ചിൽ നടന്നുവരവെ, ചാത്തന്നൂർ അസി.പൊലീസ് കമീഷണർ അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ എറണാകുളം ജില്ലയിൽ നിന്നുംഅറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ പ്രദീപ്.പിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ജോയ്.ജെ, സൌരവ്, സിവിൽ പോലീസ് ഓഫീസർമാരായ ചന്ദു. അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.