കാള കിണറ്റിൽ വീണു; പുറത്തെത്തിച്ച് അഗ്നിരക്ഷാസേന
text_fieldsകാളയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കുന്നു
കൊട്ടിയം: കിണറ്റിൽ വീണ കാളയെ അഗ്നിരക്ഷസേന സംഘം പുറത്തെടുത്തു.
കിണറ്റിൽ പാമ്പുണ്ടായിരുന്നെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന സംഘം സാഹസികമായാണ് കാളയെ കരക്ക് കയറ്റിയത്. സംഭവമറിഞ്ഞെത്തിയ പരിസരവാസിയായ ഒരു പൊലീസുകാരന് കാലിന് നിസാര പരിക്കേറ്റു.
കിണറിന്റെ മുകൾവശം ഇടിഞ്ഞുവീണാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ തട്ടാമലയിൽ വടക്കേവിള സർവീസ് സഹകരണ ബാങ്കിന് വടക്കുവശം ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു സംഭവം. സക്കീർ എന്നയാളുടെ കാളയാണ് കിണറ്റിലകപ്പെട്ടത്.
പുറത്തെത്തിച്ചപ്പോൾ കാള വിരണ്ടോടിയത് പരിഭ്രാന്തിക്കിടയാക്കി.