നടപ്പാതയിലെ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയായി
text_fieldsകൊട്ടിയം ജങ്ഷനിൽ നടപ്പാതയിൽ കേബിളുകൾ കൂട്ടിയിട്ടിരിക്കുന്നു
കൊട്ടിയം: തിരക്കേറിയ ജങ്ഷനിൽ നടപ്പാതക്ക് അടുത്ത് കൂട്ടിയിട്ടിരിക്കുന്ന കേബിളുകൾ വഴിയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. കൊട്ടിയം ജങ്ഷനിൽ കണ്ണനല്ലൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് മാസങ്ങളോളമായി കേബിൾ വയറുകൾ കൂട്ടിയിട്ടിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആൾക്കാരാണ് ഇതുവഴി യാത്രചെയ്യുന്നത്.
വഴിയാത്രക്കാർ ഇതിൽ കുരുങ്ങി വീഴാനുള്ള സാധ്യത ഏറെയാണ്. മഴ പെയ്യുമ്പോൾ കേബിളുകൾ കാണാതെ നിരവധിപേർ ഇവിടെ വീണ സാഹചര്യം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി ഇത് നീക്കം ചെയ്യണമെന്ന് റൈസിങ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, സെക്രട്ടറി രാജേഷ് ആധാരം,ട്രഷറർ സക്കീർ ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടു.