Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightയു.​കെ​യി​ല്‍...

യു.​കെ​യി​ല്‍ ഡോ​ക്ട​റെന്ന് വിശ്വസിപ്പിച്ച് കൊ​ല്ലം സ്വ​ദേ​ശി​നി​യിൽ നിന്ന് പണം തട്ടിച്ച നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി പിടിയിൽ

text_fields
bookmark_border
യു.​കെ​യി​ല്‍ ഡോ​ക്ട​റെന്ന് വിശ്വസിപ്പിച്ച് കൊ​ല്ലം സ്വ​ദേ​ശി​നി​യിൽ നിന്ന് പണം തട്ടിച്ച നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി പിടിയിൽ
cancel
camera_alt

മാ​ത്യു എ​മേ​ക്ക

കൊ​ട്ടി​യം: ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യി​ല്‍നി​ന്ന്​ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത വി​ദേ​ശ പൗ​ര​ന്‍ കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മാ​ത്യൂ എ​മേ​ക്ക(30)​യെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു.​കെ​യി​ല്‍ ഡോ​ക്ട​റാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കൊ​ല്ലം സ്വ​ദേ​ശി​നി​യു​മാ​യി ഇ​യാ​ള്‍ ഓ​ണ്‍ലൈ​നി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ യു​വ​തി​യു​ടെ പേ​രി​ല്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​ല്‍ഹി​യി​ല്‍ കൊ​റി​യ​ര്‍ സ​ര്‍വി​സി​ല്‍ എ​ത്തി​യി​ട്ടു​ള്ള അ​വ കൈ​പ്പ​റ്റു​ന്ന​തി​ന് 45,000 രൂ​പ അ​ട​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. തു​ട​ര്‍ന്ന് പ്ര​തി നി​ർ​ദേ​ശി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്ക് യു​വ​തി പ​ണം കൈ​മാ​റി. ഇ​ത്ത​ര​ത്തി​ല്‍ യു​വ​തി​യെ നു​ണ​ക​ള്‍ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ല ത​വ​ണ​ക​ളാ​യി 4,90,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

കൊ​ട്ടി​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഐ.​ടി ആ​ക്ട് പ്ര​കാ​രം ഇ​യാ​ള്‍ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ണം കൈ​മാ​റി​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പി​ന്തു​ട​ര്‍ന്ന് ഡ​ല്‍ഹി​യി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ സ​മാ​ന​മാ​യ കു​റ്റ​ത്തി​ന് ഡ​ല്‍ഹി പൊ​ലീ​സും തു​ട​ര്‍ന്ന് വ​യ​നാ​ട് അ​മ്പ​ല​വ​യ​ല്‍ പൊ​ലീ​സും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍നി​ന്ന്​ ജാ​മ്യം ല​ഭി​ച്ച പ്ര​തി​യെ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ കൊ​ട്ടി​യ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ട്രാ​ന്‍സി​റ്റ് ഹോ​മി​ല്‍ പാ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ളെ ട്രാ​ന്‍സി​റ്റ് ഹോ​മി​ല്‍ നി​ന്ന്​ കൊ​ട്ടി​യം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം എ​സ്.​എ​ച്ച്.​ഒ​യു​ടെ ചാ​ര്‍ജ്ജ് വ​ഹി​ക്കു​ന്ന ചാ​ത്ത​ന്നൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ അ​നൂ​പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ നി​തി​ന്‍ ന​ള​ന്‍, പ്ര​മോ​ദ്, മി​നു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
TAGS:online scam nigerian citizen 
News Summary - foreign citizen arrested for online scam
Next Story