Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightമാതാവ് വോട്ട് ചെയ്ത്...

മാതാവ് വോട്ട് ചെയ്ത് മടങ്ങുംവരെ കൈക്കുഞ്ഞുമായി എസ്.ഐ

text_fields
bookmark_border
മാതാവ് വോട്ട് ചെയ്ത് മടങ്ങുംവരെ കൈക്കുഞ്ഞുമായി എസ്.ഐ
cancel
camera_alt

എ​സ്.​ഐ. നൗ​ഷാ​ദ് കു​ഞ്ഞു​മാ​യി പോ​ളി​ങ്​ സ്റ്റേ​ഷ​ന് മു​ന്നി​ൽ

Listen to this Article

കൊട്ടിയം: മാതാവ് വോട്ട് ചെയ്തു മടങ്ങുംവരെ കൈക്കുഞ്ഞിനെ എടുത്ത് പൊലീസ്. തട്ടാമലയിലുള്ള ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ജോനകപ്പുറം സ്വദേശി ഖദീജയുടെ ആറുമാസം പ്രായമായ കുഞ്ഞിനെയാണ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ എസ്.ഐ പോളിങ് സ്റ്റേഷനുമുന്നിൽ എടുത്തുകൊണ്ടു നിന്നത്.

മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഇരവിപുരം സ്റ്റേഷനിലെ എസ്.ഐ യായ എ.നൗഷാദാണ് മാതാവ് വോട്ടുചെയ്തു മടങ്ങുംവരെ അവരുടെ കുഞ്ഞുമായി ബൂത്തിനടുത്ത് നിന്നത്. കുഞ്ഞുമായി മാതാവ് ക്യൂവിൽ നിൽക്കവെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് എസ്.ഐ കുഞ്ഞിനെ വാങ്ങി മാതാവിനെ വോട്ടുചെയ്യാൻ കയറ്റിയത്.

Show Full Article
TAGS:Kerala Local Body Election Sub Inspector Kerala Police voting 
News Summary - SI holds baby until mother returns after voting
Next Story