ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന പ്രധാനി പിടിയിൽ
text_fieldsഷംനാസ്
കൊട്ടിയം: ഒഡീഷയിൽ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയായ ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, കല്ലുകുഴി, ഷിബിന മൻസിലിൽ ഹാരിസ് എന്ന് വിളിക്കുന്ന ഷംനാസ് (26) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ജൂൺ 23 ന് കൊട്ടിയം പോളിടെക്നിക്കിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടത്തിവന്നിരുന്ന രണ്ടു പേരെ കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
ഒഡീഷയിൽ തന്നെ പലയിടങ്ങളിലായി മാറിമാറി താമസിച്ച് വരികയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ, കൊല്ലം ജില്ലയിൽ പാരിപ്പള്ളി, കിളികൊല്ലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു.