Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഓടയുടെ മേൽമൂടി വീണ്ടും...

ഓടയുടെ മേൽമൂടി വീണ്ടും തകർന്നു; മേവറത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
ഓടയുടെ മേൽമൂടി വീണ്ടും തകർന്നു; മേവറത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
cancel
camera_alt

സർവിസ് റോഡിലെ ഓടയുടെ മേൽമൂടി തകർന്നനിലയിൽ

Listen to this Article

കൊട്ടിയം: ദേശീയപാതയുടെ ഭാഗമായ സർവിസ് റോഡിലെ ഓടയുടെ മേൽമൂടി വീണ്ടും തകർന്നു. ഏതാനും ദിവസം മുമ്പ് മാറ്റിസ്ഥാപിച്ച മേൽമൂടിയാണ് പിന്നെയും തകർന്നത്. ഇതോടെ മേവറത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.

സർവിസ് റോഡിന് ഈ ഭാഗത്ത് വീതി കുറവാണ്. കുറച്ചു ദിവസം മുമ്പ് ഇവിടെ മേൽമൂടിയുടെ മുകളിലെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറ്റിസ്ഥാപിച്ചിരുന്നു. അതാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകർന്നത്.

ഇവിടെ ദേശീയപാതയുടെ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ സർവിസ് റോഡിന്‍റെ പകുതി ഭാഗത്ത് ഡിവൈഡറുകൾ വെച്ചിരിക്കുകയാണ്. അതിനാൽ ഒരു വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതുവഴി പോകാൻ കഴിയുകയുള്ളൂ. ഓടയുടെ മേൽമൂടി തകർന്നതോടെ ഞെരുങ്ങിയാണ് ഇതുവഴിവാഹനങ്ങൾ കടന്നുപോകുന്നത്. വെള്ളിയാഴ്ച പുലർച്ചയാണ് ഓടയുടെ മേൽമുടി തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

Show Full Article
TAGS:Drainage Collapsed traffic congestion Kollam 
News Summary - The roof of the drain collapsed again; traffic congestion in Mevaram is severe
Next Story