Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകൗതുക കാഴ്ച ഒരുക്കി...

കൗതുക കാഴ്ച ഒരുക്കി ലോകകപ്പ് മാതൃക

text_fields
bookmark_border
കൗതുക കാഴ്ച ഒരുക്കി ലോകകപ്പ് മാതൃക
cancel
camera_alt

ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ മു​ന്നി​ൽ സ്ഥാ​പി​ച്ച ലോ​ക​ക​പ്പ് മാ​തൃ​ക

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് ഓഫിസിന് മുന്നിൽ കൂറ്റൻ ലോകകപ്പ് മാതൃക സ്ഥാപിച്ചു. 500 കിലോ ഇരുമ്പിൽ നിർമിച്ച മാതൃകയിൽ മാലിന്യസംസ്കരണ സന്ദേശമൊരുക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ നിറച്ചു. ഏകദേശം 20 അടിയോളം ഉയരമുണ്ട്.

പഞ്ചായത്ത്‌ പരിധിയിലെ 11 സ്കൂളുകൾക്ക് ഫുട്ബാളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജെ. സരസ്വതി അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ സുജിത് ലഹരിവിരുദ്ധ സന്ദേശം നൽകി.

രോഹിണി, ബിജി, ബിന്ദു, ബിനോയ്‌, മിനി, നിസാർ, സുധാഭായ്, ഷാജി ലൂക്കോസ്, ഷീജ, ലതിക, ശ്രീലാൽ, രഘു നാഥൻ പിള്ള, ഷിജില, സന്ധ്യ, കലജദേവി, രൂപേഷ്, തസ്ബീന, സാജൻ, അജ്മീർ എന്നിവർ സംസാരിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഷിബു, മനോഹരൻ, ശിവശങ്കര പിള്ള എന്നീ കലാകാരൻമാരുടെ കരവിരുതിൽ രണ്ടാഴ്ച കൊണ്ടാണ് കൂറ്റൻ മാതൃക പൂർത്തിയായത്.

Show Full Article
TAGS:FIFA World Cup 2026 World Cup trophy Spectacle 
News Summary - World Cup model prepares for a fascinating spectacle
Next Story