കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഷിബിൻ
കുളത്തൂപ്പുഴ: വിൽപനക്കെത്തിച്ച കഞ്ചാവുമായി പത്തൊമ്പതുകാരൻ പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ മാർത്താണ്ഡങ്കര രാജീവ് ഭവനിൽ ഷിബിനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
സബ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പതിവ് പട്രോളിംഗിനിടെ, സംശയാസ്പപദമായ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധനയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 36 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
കുളത്തൂപ്പുഴ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വ്യാപകമായി വിപണനം നടക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ പരിധിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.