അനധികൃത വിദേശമദ്യവില്പന: മധ്യവയസ്കന് പിടിയില്‍
text_fieldsമോഹനന്
കുളത്തൂപ്പുഴ: അനധികൃത വില്പനക്കായി വിദേശമദ്യം എത്തിക്കവെ വാഹനപരിശോധനയില്‍ മധ്യവയസ്കന് പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ സ്വദേശി മോഹനനാണ് (58) കഴിഞ്ഞദിവസംകൂവക്കാട് വെച്ച് പൊലീസ് പിടിയിലായത്. തെന്മലയിലെ ബിവറേജസ് കോര്പറേഷന് വിദേശമദ്യവില്പനശാലയില്നിന്ന് അളവില്‍ കൂടുതല്‍ മദ്യം ശേഖരിച്ച് ഓട്ടോയില്‍ മടങ്ങവെയാണ് മുമ്പും അബ്കാരി കേസിൽ പ്രതിയായ മോഹനന് പിടിയിലായത്.
ഏറെ നാളായി കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും വിദേശമദ്യം ചില്ലറ വില്പന നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.