യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കെ.എസ്.ആര്.ടി.സി. താൽകാലിക ജീവനക്കാരന് പൊലീസ് പിടിയില്‍
text_fieldsദീപക്
കുളത്തൂപ്പുഴ: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സമീപവാസിയായ ദലിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കെ.എസ്.ആര്.ടി.സി. താൽകാലിക ജീവനക്കാരന് പൊലീസ് പിടിയില്‍. ഭാരതീപുരം ദീവാ മന്ദിരത്തില്‍ ദീപക് (40) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഏഴംകളം സ്വദേശിയായ സന്തോഷിനെയാണ് കഴിഞ്ഞ ദിവസം പതിനൊന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
മുമ്പ് ഈ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരനായിരുന്ന ദീപക്കിന് ഇപ്പോള്‍ സ്ഥാപനത്തില്‍ തുടര്‍ച്ചയായി ജോലി ലഭിക്കാതെ വരുന്നതിനു പിന്നില്‍ സന്തോഷാണെന്ന വൈരാഗ്യത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം വെട്ടുകത്തിയുമായി സന്തോഷിനെ ആക്രമിച്ചത്. കൈക്ക് സാരമായി പൊട്ടലേറ്റ സന്തോഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി പ്രദീപിന്റെ നിര്‍ദേശ പ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് എസ്.എച്ച്. ബി. അനീഷ്, എസ്.ഐ ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ ദീപക്കിനെ കസ്റ്റഡിയിലെടുക്കുകയും സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സ്ഥാപനത്തിലെ നിരീക്ഷണ കാമറകളില്‍ നിന്ന് സന്തോഷിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. മുമ്പ് വാഹനം തകര്‍ക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയാണ് ഇയാണെന്ന് പൊലീസ് പറയുന്നു.