അനധികൃത വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍
text_fieldsജോസഫ്
കുളത്തൂപ്പുഴ: അനധികൃത വില്പനക്കായി ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി മധ്യവയസ്കന് പൊലീസ് പിടിയില്‍. കുളത്തൂപ്പുഴ അമ്പതേക്കര്‍ മുട്ടുംപുറത്ത് വീട്ടില്‍ സണ്ണി എന്നറിയപ്പെടുന്ന ജോസഫ് (55) ആണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു സമീപം വച്ച് നടത്തിയ വാഹന പരിശോധനയിലാണ് പതിനാറു കുപ്പികളിലായി സൂക്ഷിച്ചിരുന്ന ആറു ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യവുമായി ഇയാള്‍ പിടിയിലായത്. സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ എസ്. ഐ. വിനോദ്, സി. പി. ഒ. മാരായ രതീഷ്, ഉബൈദ്, അജിത് കുമാര്‍, സുബിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.