വോളിബാള്‍ അക്കാദമിയും ഇന്‍ഡോര്‍ സ്റ്റേഡിയവും കുളത്തൂപ്പുഴയില്‍
text_fieldsജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ജിമ്മി ജോർജ് വോളിബാള്‍ അക്കാദമിയുടെ രൂപരേഖ
കുളത്തൂപ്പുഴ: വോളിബാൾ രംഗത്തെ ഇതിഹാസ താരമായിയുന്ന ജിമ്മി ജോർജിന്റെ സ്മരണക്കായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജിമ്മി ജോര്‍ജ് വോളിബാൾ അക്കാദമിയും ഇൻഡോർ സ്റ്റേഡിയവും അടങ്ങുന്ന കെട്ടിട സമുച്ചയം കുളത്തുപ്പുഴയിൽ നിർമിക്കും.
ജില്ലയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വോളിബാൾ കായിക പരിശീലനം നൽകി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും, സംസ്ഥാന- ദേശീയ ടീമുകളിലേക്ക് ജില്ലയിലെ കായിക പ്രതിഭകളെ എത്തിക്കുന്നതിനും വേണ്ടി കൊല്ലം ജില്ല പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വോളിബാള്‍ അക്കാദമി കുളത്തൂപ്പുഴയിൽ ആരംഭിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനായി 50 ലക്ഷവും പരിശീലനത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. അനിൽകുമാർ അറിയിച്ചു.


