അലിന്‍ഡ് ഫാക്ടറി വളപ്പിൽ മാലിന്യക്കൂമ്പാരം
text_fieldsഅലിൻഡ് എഫ്.എ.സി.ടി വളപ്പിലെ മാലിന്യക്കൂമ്പാരം
കുണ്ടറ: അലിൻഡ് ഫാക്ടറിയുടെ ഭാഗമായ എഫ്.എ.സി.ടി വളപ്പിൽ വൻതോതിൽ മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് കവറുകളിലാക്കി കൂനകൂടി കിടക്കുന്ന മാലിന്യം കത്തിക്കുന്നത് പ്രദേശവാസികൾക്ക് രോഗഭീഷണിയാണെന്ന് ആക്ഷേപം.
പേരയം പഞ്ചായത്തിെൻറ പരിധിയിലുള്ള പ്രദേശത്താണ് മാലിന്യം തള്ളുന്നത്. 150 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഇടക്കര നഗറിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് മാലിന്യം.
മാലിന്യം നിക്ഷേപിച്ച സ്ഥലത്തിനോട് ചേർന്ന് ഏക്കർകണക്കിന് ഭൂമിയാണ് കാടുകയറി കിടക്കുന്നത്. ഇവിടം ലഹരിവസ്തുക്കളുടെ സൂക്ഷിപ്പ് സ്ഥലവും കൈമാറ്റ കേന്ദ്രവുമാണെന്ന് നാട്ടുകാർ പറയുന്നു. സാമൂഹ്യ വിരുദ്ധശല്യവും ചില്ലറയല്ല. അലിൻഡ് നടത്തിപ്പുകാരോടും പഞ്ചായത്ത് അധികൃതരോടും നിരവധി തവണ പരാതികൾ പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ഇടക്കര നഗർ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. വിമല ജർമ്മിയാസ്, ജെ.സിൽവ രാജൻ, റ്റി. പയസ്, സാബിൻ വിക്ടർ എന്നിവർ പറഞ്ഞു.