കുണ്ടറ സ്വദേശിനി യു.കെ. യൂത്ത് പാർലമെൻറ് അംഗം
text_fieldsഅംന സഫ
കുണ്ടറ: കുണ്ടറ സ്വദേശിനി യു.കെ യൂത്ത് പാർലമെന്റ് അംഗമായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. അംന സഫ തടത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 14 നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കുണ്ടറ ഇളമ്പള്ളൂർ തടത്തിൽ വീട്ടിൽ തടത്തിൽ അൻസാറിന്റെയും മലപ്പുറം നിലമ്പൂർ പാതാർ പൂക്കോടൻ ഉമൈറത്തിന്റെയും മകളാണ് അംന. യു.കെ. യിൽ സ്ഥിര താമസക്കാരായ 11 നും 18 നും ഇടയിൽ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. യു .കെ പാർലമെന്റ് ലോവർ സഭയായ ഹൗസ് ഓഫ് കോമണിലാണ് വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
എഡിൻബർഗ് ഫിർഹിൽ ഹൈ സ്കൂളിൽ എസ് 5 വിദ്യാർത്ഥിനിയാണ് അംന സഫ. ഇതേ സ്കൂളിലെ എസ്1 വിദ്യാർത്ഥി അദ്നാൻ അഹമദ് തടത്തിൽ സഹോദരനാണ്.