നാന്തിരിക്കൽ കടത്ത് കടവിൽ പെരിനാടൻ ഭംഗി ഒരുങ്ങുന്നു
text_fieldsനാന്തിരിക്കൽ കടത്തുകടവിൽ നടക്കുന്ന നവീകരണം
കുണ്ടറ: പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ കടത്ത് കടവ് നവീകരിച്ച് മനോഹരമാക്കുന്നു. കടത്തുകടവിൽ ഇരിപ്പിടങ്ങളും തെരുവുവിളക്കും സ്ഥാപിച്ചു. ഉടൻ തന്നെ കാമറയും സ്ഥാപിക്കും. കൊല്ലം കോർപറേഷന്റെ ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന പദ്ധതി പ്രകാരമാണ് നവീകരണം.
പ്രകൃതിഭംഗിയുടെ ഏറ്റവും മനോഹാരിത തുളുമ്പുന്ന കായൽസൗന്ദര്യം ഇവിടെ ആസ്വദിക്കാം. ഉത്തരവാദിത്തടൂറിസത്തിന് മികച്ച സാധ്യതയാണ് പ്രദേശത്തുള്ളത്. 2018ൽ നാന്തിരിക്കൽ തീരദേശപാത സാധ്യമാക്കിയിരുന്നു. അതിനുശേഷം നിരവധി കുടുംബങ്ങൾ ഈ പ്രദേശത്ത് അവധി ദിനങ്ങളിൽ സായന്തനങ്ങൾ ചെലവഴിക്കാൻ എത്തുന്നു. സേവ് ദ ഡേറ്റ്, വിവാഹ ഫോട്ടോ ഷൂട്ട്, ജന്മദിന ആഘോഷം എന്നിവക്ക് തെരഞ്ഞെടുക്കുന്ന സെൽഫി പോയന്റായി കടത്ത് കടവ് മാറിയിട്ടുണ്ട്.