Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹോദരനെ കുത്തിക്കൊന്ന...

സഹോദരനെ കുത്തിക്കൊന്ന കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
arrested
cancel

കിളികൊല്ലൂർ : സഹോദരനെ കുത്തിക്കൊന്ന ശേഷം ഒളിവിലായിരുന്ന യുവാവ്​ അറസ്റ്റിലായി. കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില്‍ ജിഞ്ചു തങ്കച്ചനെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി വീടിനുമുന്നില്‍വെച്ച്‌ അനിയൻ ലിഞ്ചുമായി വാക്കറ്റം ഉണ്ടാകുകയും ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ലിഞ്ചുവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് മരിച്ചത്.

സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ പിതാവ്​ തങ്കച്ചൻ.അദ്ദേഹത്തിന്റെ മരണശേഷം ജോലി ആവശ്യപ്പെട്ടുള്ള തകർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
TAGS:Arrest Murder Case Police 
News Summary - man arrested for stabbing brother to death
Next Story