ഒമ്പതാംക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ
text_fieldsകടയ്ക്കൽ: ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ. പ്രതിയെ ആതിരപള്ളിയിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. 2022 മുതൽ അമ്മക്കൊപ്പം താമസിച്ചുവന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നത്.
കഴിഞ്ഞ ദിവസം കുട്ടിക്കുണ്ടായ മാരകമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് കുട്ടി ആശുപത്രിയിൽ പെൺകുട്ടിക്ക് ജന്മം നൽകിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


