ഓച്ചിറ അയ്യപ്പക്ഷേത്രം ശബരിമല ഇടത്താവളമാക്കൽ പരിഗണനയിൽ
text_fieldsഓച്ചിറ: ശബരിമല ഇടത്താവളങ്ങൾ വിപുലീകരിക്കാൻ നടപടി തുടങ്ങിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാർ. ഓച്ചിറയിൽ അയ്യപ്പഭക്തർക്കായി ഇടത്താവളം ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ പശ്ചാത്തല സൗകര്യവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തിനോടു ചേർന്നുള്ള ഭജന മഠത്തിലെ മുറി വാടക കുറക്കുന്ന കാര്യം പണിഗണിക്കും. പ്രധാന ആഘോഷ വേളകളിൽ ക്ഷേത്രങ്ങൾ രാത്രി 10 വരെയെങ്കിലും ദർശനം അനുവദിക്കണമെന്ന ആവശ്യം തന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.