പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
text_fieldsജിതിന് കുമാര്‍
ഓച്ചിറ: പതിനാറ് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിലായി. ആലപ്പാട് ശ്രയിക്കാട് ചെമ്പകശ്ശേരിയില്‍ ജിതിന് കുമാര്‍ (36) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും കവര്‍ച്ച നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്.
ഓച്ചിറ സബ് ഇന്‍സ്പെക്ടര്‍ നിയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനില്‍, എ.എസ്.ഐ മിനി, എസ്.സി.പി.ഒ അനു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.