Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2024 6:45 AM GMT Updated On
date_range 2024-11-19T12:15:52+05:30കലോത്സവങ്ങൾ രക്ഷകർത്താക്കളും പരിശീലകരും തമ്മിലുള്ള മത്സരമാകരുത് - മന്ത്രി
text_fieldscamera_alt
കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ഓച്ചിറ: കലോത്സവങ്ങൾ രക്ഷകർത്താക്കളും പരിശീലകരും തമ്മിലുള്ള മത്സരമായി മാറരുതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം ക്ലാപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, ഗേളി ഷൺമുഖൻ, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ, ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലി, എ. ഇ. ഒ. ആർ. അജയകുമാർ, വി. ആർ. മനുരാജ്, ബി. റംഷാദ്, ആർ. രതീഷ് എന്നജവർ സംസാരിച്ചു.
Next Story