സാമൂഹികവിരുദ്ധശല്യം; ഓയൂർ പബ്ലിക് മാർക്കറ്റ് കെട്ടിടം തകർച്ചയിൽ
text_fieldsസാമൂഹികവിരുദ്ധശല്യത്തിൽ നാശോന്മുഖമായ ഓയൂർ പബ്ലിക് മാർക്കറ്റ് കെട്ടിടം
ഓയൂർ: പബ്ലിക് മാർക്കറ്റ് കെട്ടിടം സാമൂഹികവിരുദ്ധർ നശിപ്പിക്കുന്നു. ഓയൂർ ജങ്ഷനിൽനിന്ന് 50 മീറ്റർ അകലെയാണ് ഓയൂർ ചന്തക്കായുള്ള കെട്ടിടമുള്ളത്. എന്നാൽ ലക്ഷങ്ങൾ മുടക്കി ഉദ്ഘാടനം നടത്തിയതല്ലാതെ ചന്ത ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ചന്തയിൽ മീൻ വെക്കാൻ നിർമിച്ച തിട്ടകൾ സാമൂഹികവിരുദ്ധർ അടിച്ച് നശിപ്പിച്ചു. രാത്രിയായാൽ സംഘം ചേർന്ന് മദ്യപിക്കുന്നത് പതിവാണ്. വെളിനല്ലൂർ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ചന്ത മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.