Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവീടുകൾ കേന്ദ്രീകരിച്ച്...

വീടുകൾ കേന്ദ്രീകരിച്ച് മോഷണം ന​ട​ത്തി​യ നാൽവർ സംഘം പിടിയിൽ

text_fields
bookmark_border
വീടുകൾ കേന്ദ്രീകരിച്ച് മോഷണം ന​ട​ത്തി​യ നാൽവർ സംഘം പിടിയിൽ
cancel

ഓ​യൂ​ർ: വെ​ളി​ന​ല്ലൂ​ർ വി​ല്ലേ​ജി​ൽ ക​രി​ങ്ങ​ന്നൂ​ർ, താ​ന്നി​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ നാ​ൽ​വ​ർ സം​ഘ​ത്തെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​ന​ല്ലൂ​ർ താ​ന്നി​മൂ​ട് നീ​ല​ക്കോ​ണം ച​രു​വി​ള വീ​ട്ടി​ൽ ആ​രോ​മ​ൽ (24), ഇ​ന്ദു​വി​ലാ​സ​ത്തി​ൽ ച​ന്ദു ( 27 ), മ​നോ​ജ് വി​ലാ​സ​ത്തി​ൽ മ​നോ​ജ് (27), അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് നി​ന്ന് റ​ബ​ർ ഷീ​റ്റു​ക​ളും ഒ​ട്ടു​ക​റ​യും​മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​രി​ങ്ങ​ന്നൂ​ർ താ​ന്നി​മൂ​ട്ടി​ൽ ഹി​ൽ ക്രി​സ്റ്റി​ൽ അ​ജ​യ​കു​മാ​ർ, താ​ന്നി​മൂ​ട് ദി​ലീ​പ് മ​ന്ദി​ര​ത്തി​ൽ ദി​ലീ​പ്കു​മാ​ർ, ക​രി​ങ്ങ​ന്നൂ​ർ രേ​വ​തി​യി​ൽ സ​ലീം എ​ന്നി​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം താ​ന്നി​മൂ​ട് ഹി​ൽ ക്രി​സ്റ്റി​ൽ അ​ജ​യ​കു​മാ​റി​ന്റെ വീ​ടി​ന്റെ ഓ​ട് പൊ​ളി​ച്ച് ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ടി.​വി , മി​ക്സി, അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ച്ചി​രു​ന്നു. പൂ​യ​പ്പ​ള്ളി സി.​ഐ ബി​ജു വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ര​ജ​നീ​ഷ് മാ​ധ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​ത്തി​ക്ക​ര ആ​റി​ന്റെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വി​ശ്ര​മി​ക്കാ​നെ​ത്തു​മെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.

പൊ​ലീ​സ് മീ​ൻ പി​ടി​ത്ത​ക്കാ​രു​ടെ വേ​ഷ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി.​പി.​ഒ മാ​രാ​യ ബി​നീ​ഷ്, സാ​ബു, റി​ജു, അ​ൻ​വ​ർ എ​ന്നി​വ​ർ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:oyoor Arrest Robbery team Crime News 
News Summary - Four membered gang arrested for house robbery
Next Story