മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാൾ പിടിയിൽ
text_fieldsപ്രമോദ്
ഓയൂർ: ഓടനാവട്ടത്തെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കൂട്ടുപ്രതി ഒളിവിൽ. കഴിഞ്ഞദിവസമായിരുന്നു സംഭവം. അന്നൂർ കുഴിവിള വീട്ടിൽ പ്രമോദ് (29) ആണ് അറസ്റ്റിലായത്. ഓടനാവട്ടത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വള 57,000 രൂപക്ക് ഇയാൾ പണയംവെച്ചു. പിന്നാലെ, എതിർവശത്തെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൻ പ്രമോദ് മറ്റൊരു മുക്കുപണ്ടം വള പണയംവെച്ച് 50000 രൂപയും വാങ്ങി. വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന ജീവനക്കാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്. ഇതിന് ഒത്താശ ചെയ്ത മറ്റൊരു പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.