പൂയപ്പള്ളി ജങ്ഷനിലെ സിഗ്നൽ ലൈറ്റ് നോക്കുകുത്തി; നടപടിയില്ല
text_fieldsപൂയപ്പള്ളി ജങ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായ നിലയിൽ
ഓയൂർ: ഒരുവർഷം കഴിഞ്ഞിട്ടും പൂയപ്പള്ളി ജങ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയില്ല. കൊട്ടാരക്കര- ഓയൂർ, കൊല്ലം-കുളത്തൂപ്പുഴ റോഡുകൾ സന്ധിക്കുന്ന പ്രധാന ജങ്ഷനാണിത്. ഇവിടെ ചെറുതും വലുതുമായി 50 ഓളം വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ജങ്ഷനിൽ നിന്ന് 50 മീറ്റർ അകലെയാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ. എന്നാൽ, ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സംവിധാനം പരാജയപ്പെടുകയാണെന്നും പരാതിയുണ്ട്.
സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് പൂയപ്പള്ളി പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ, അധികൃതർ പരാതി കേൾക്കുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അടിയന്തരമായി പൂയപ്പള്ളി ജങ്ഷനിലെ സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കണമെന്ന യാത്രികരുടെ ആവശ്യം ശക്തമായി.