പറവൂരിൽ ആഫ്രിക്കൻ ഒച്ച് ശല്യം വ്യാപകം
text_fieldsചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് മതിലിൽ
കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകൾ
പറവൂർ: മഴക്കാലം ശക്തമായതോടെ പറവൂർ മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. ചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒച്ച് ശല്യം രൂക്ഷമാണ്. പറവൂരിൽ ആഫ്രിക്കൻ ഒച്ച്ശല്യം വ്യാപകംമതിലുകളിലും ഒഴിഞ്ഞ പറമ്പുകളിലും ചുമരുകളിലും മുറികളിലും ഒച്ചുകൾ വ്യാപകമാണ്. ഇവ കാർഷിക വിളകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഉപ്പ് വിതറിയും പുകയില കഷായവും തുരിശും ചേർത്ത മിശ്രിതം തളിച്ചും ഒച്ചുകളെ തുരത്താൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
മെനെഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ വരാൻ ആഫ്രിക്കൻ ഒച്ചുകൾ കാരണമായേക്കുമെന്ന് മുൻ വർഷങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കിണറ്റിൽ ഒച്ചുകൾ പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒച്ച് ശല്യം ഇല്ലാതാക്കാൻ ആരോഗ്യ വിഭാഗം നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.