ആക്രമണം: പ്രതി പിടിയിൽ
text_fieldsപരവൂർ: പരവൂരിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ പ്രതി പിടിയിൽ. പരവൂർ കൂനയിൽ സുധാഭവനിൽ കണ്ണൻ (34) ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: ഒഴുകുപാറ കാക്കച്ചി മുക്കിൽ ബുധനാഴ്ച രാത്രിയിലാണ് പ്രതി മുൻപരിചയക്കാരായ യുവാക്കളെ ആക്രമിച്ചത്. പ്രദേശവാസികളായ രഞ്ജിത്ത്, വിമൽ , അനിൽ എന്നിവരാണ് അക്രമത്തിനിരയായത്. അടിപിടിയിൽ ഗുരുതര പരുക്കേറ്റ രഞ്ജിത്തും വിമലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.എച്ച് .ഒ. ദീപുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ വിഷ്ണുസജീവ്, വിജയകുമാർ , പ്രദീപ്, ബിജു രമേശൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ നെൽസൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ പരവൂർ കോടതി റിമാൻഡ് ചെയ്തു.