പോക്സോ: യുവാവ് അറസ്റ്റിൽ
text_fieldsഉല്ലാസ്
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നാവായിക്കുളം മരുതിക്കുന്ന് രമ്യ വിലാസത്തിൽ ഉല്ലാസ് ആണ് (22) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. വീടുമായുള്ള പരിചയം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷാകർത്താക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് പാരിപ്പളളി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇൻസ്പെക്ടർ ദീപു, എസ്.ഐ അജിത് കുമാർ, എ.എസ്.ഐ ബിജു, സി.പി.ഒമാരായ രഞ്ജിത്ത്, അനൂപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.