യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
text_fieldsഅനീഷ്
പാരിപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. കല്ലുവാതുക്കല്‍ ആഴാത്ത് വീട്ടില്‍ അനീഷ് (33) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആറിന് രാത്രി എട്ടോടെ ചല്ലിച്ചിറയില് പ്രതി അലക്ഷ്യമായി ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തത് ചേദ്യംചെയ്ത യുവാവിനെ അനീഷും കൂട്ടാളിയും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവ് സഞ്ചരിച്ച് വന്ന ബൈക്ക് പ്രതി വന്ന ഓട്ടോറിക്ഷകൊണ്ട് ഇടിച്ച് മറിക്കുകയും നിലത്ത് വീണ യുവാവിനെ ഗ്ലാസ്കുപ്പിയടക്കം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാരിപ്പള്ളി പൊലീസ്, ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരെ നരഹത്യ ശ്രമം അടക്കമുള്ള ഒമ്പതോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ പ്രകാരം നടപടികളും നേരിട്ടിട്ടുണ്ട്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അബീഷ്, അഖിലേഷ്, ജയപ്രകാശ്, എസ്.സി.പി.ഒമാരായ അരുണ്‍, സജീര്‍, അനൂപ്, സി.പി.ഒമാരായ നൗഫല്‍, സബീത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.