നറുക്കെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി
text_fieldsപത്തനാപുരം: പിറവന്തൂർ പഞ്ചായത്ത് കടക്കാമൺ വാർഡിലെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത നടപടിയിൽ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സബിത സംസ്ഥാന ഇലക്ഷൻ കമീഷന് പരാതി നൽകി. ഇരുസ്ഥാനാർഥികൾക്കും 480 വോട്ട് വീതമാണ് ഇവിടെ ലഭിച്ചത്. ഇതേ തുടർന്നായിരുന്നു ഭാഗ്യ പരീക്ഷണം വേണ്ടിവന്നത്.
ആദ്യം ടോസ് ഇടുമെന്ന് സ്ഥാനാർഥിയെ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് നറുക്കെടുപ്പിലേക്ക് അധികൃതർ മാറിചിന്തിക്കുകയായിരുന്നു.മന്ത്രിഓഫീസിൽ നിന്നുള്ള സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവർ ഇടപ്പെട്ട് ഫലം അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
വരണാധികാരിയുടെ സീലോ ഒപ്പോ ഇല്ലാതെ വെള്ളപേപ്പറിൽ പേരെഴുതിയിട്ട് നറുക്കെടുക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.ഇതിനു തൊട്ട് മുമ്പ് മന്ത്രിയുടെ ഓഫീസ് സ്റ്റാഫും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും ഫലം അട്ടിമറിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.


