Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2025 8:13 AM GMT Updated On
date_range 3 Dec 2025 8:13 AM GMTകെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ ശല്യം രൂക്ഷം
text_fieldscamera_alt
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽഅലഞ്ഞുനടക്കുന്ന നായ്ക്കൾ
Listen to this Article
പത്തനാപുരം: രാപകൽ വ്യത്യാസമില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ് ശല്യം വർധിക്കുന്നു. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് കീഴിലായാണ് രാത്രി നായകൾ ഉറങ്ങുന്നത്. നേരത്തേ കെ.എസ്.ആർ.ടി.സി ജീവനക്കാരെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സ്റ്റാൻഡിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ഇവിടെ നിന്നും ഒഴിവാക്കുന്നതിന് നടപടികളില്ല. നായശല്യം കാരണം ബസ് കാത്തുനിൽക്കുന്നവർ പോലും ഭീതിയിലാണ്. പലപ്പോഴും യാത്രക്കാർ കൈയിലുള്ള ബാഗോ കുടയോ ഉപയോഗിച്ചാണ് നായ്ക്കളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
Next Story


