ചിതല്‍വെട്ടിയിൽ പുലി ഭീതി ഒഴിയുന്നു
text_fieldsപത്തനാപുരം ചിതല്‍വെട്ടി എസ്റ്റേറ്റിനുള്ളില്‍ കണ്ട പുലികള്‍
പത്തനാപുരം: പുലികളെ കണ്ടതായ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനാതിർത്തിയിലെ കശുവണ്ടി എസ്റ്റേറ്റിനുള്ളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് വനംവകുപ്പ്. ഇവ പൂര്‍ണമായും കാടുകയറിയിട്ടുണ്ടാവുമെന്നാണ് നിലവിലെ പ്രതീക്ഷ. തിരച്ചില്‍ അവസാനിപ്പിച്ച് അഞ്ചലില്‍നിന്ന് എത്തിയ ആര്.ആര്.ടി സംഘം മടങ്ങി. ചൊവ്വാഴ്ച വൈകീട്ടാണ് സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം മേഖലയില്‍ പുലിക്കൂട്ടത്തെ കണ്ടത്.
കുറച്ച് അകലെയുള്ള പാറക്കെട്ടുകൾക്ക് സമീപത്താണ് നാട്ടുകാർ പുലികളെ കണ്ടത്. രണ്ട് പുലികളാണ് ഉണ്ടായിരുന്നതെന്ന് വനംവകുപ്പ് പറയുന്നു. ഇവിടെ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് വനമേഖല. ഒരു കിലോമീറ്റർ അകലെയാണ് ജനവാസമേഖല. മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് തുടരുന്നുണ്ട്. മേഖലയില്‍ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.