Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമയക്കുമരുന്ന് കടത്ത്...

മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി
cancel
camera_alt

ശരത്ത് മോഹന്‍

കൊല്ലം: മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. കൊല്ലം വടക്കേവിള പുന്തലതാഴം ചരുവിള വീട്ടിൽ ശരത്ത് മോഹനെയാണ് (30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചത്. മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ ചില്ലറ വിൽപ്പനക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വർഷം ശരത്ത് മോഹനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ മെത്താംഫെറ്റമിൻ കടത്തിയതിന് കേസുണ്ട്.

ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് കമീഷണർ മുഖേന ചാത്തന്നൂർ അസി. പൊലീസ് കമീഷണർ, കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പിറ്റ് എൻ.ഡി.പി.എസ് നിയമ പ്രകാരം കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കൊട്ടിയം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ പ്രവീൺചന്ദും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് ശരത്ത് മോഹനെ പിടികൂടിയത്.

Show Full Article
TAGS:Kollam Local News CrimeNews 
News Summary - Preventive detention for accused in drug smuggling case
Next Story