Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightറെയിൽവേ സ്റ്റേഷനിൽ...

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ നായ കടിച്ചു

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ നായ കടിച്ചു
cancel

പു​ന​ലൂ​ർ: പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ നാ​യ ക​ടി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ബി​ജി​തി​നാ​ണ് (32) ക​ടി​യേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ല്ല​ത്തേ​ക്ക് പോ​കാ​ൻ കൗ​ണ്ട​റി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്തു സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ നാ​യ ആ​ക്ര​മി​ച്ച​ത്.

ഇ​ട​തു കാ​ലി​ന് പി​ൻ​ഭാ​ഗ​ത്താ​ണ്​ ക​ടി​യേ​റ്റ​ത്. സം​ഭ​വം സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ അ​റി​യി​ച്ച​പ്പോ​ൾ അ​വ​ഗ​ണി​ച്ച​താ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും ബി​ജി​ത് ആ​രോ​പി​ച്ചു. സ്വ​ന്തം നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ്​ പ്രാ​ഥ​മി​ക ചി​കി​ത്സ നേ​ടി​യ​ത്. അ​ടു​ത്തി​ടെ സ്റ്റേ​ഷ​നി​ൽ പെ​ൺ​കു​ട്ടി​യെ പാ​മ്പ് ക​ടി​ച്ചി​രു​ന്നു. വി​ഷ​പ്പാ​മ്പു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും പ​തി​വാ​ണ്.

Show Full Article
TAGS:Dog bites Street dog ​​ Railway Stations Passenger 
News Summary - Dog bites passenger at railway station
Next Story