Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightസർക്കാർ ജീവനക്കാരിയുടെ...

സർക്കാർ ജീവനക്കാരിയുടെ ദുരൂഹ മരണം; പുനരന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
സർക്കാർ ജീവനക്കാരിയുടെ ദുരൂഹ മരണം; പുനരന്വേഷണത്തിന് ഉത്തരവ്
cancel
camera_alt

റീ​ന ബീ​വി

പു​ന​ലൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തി​ൽ പു​ന​ര​ന്വ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ടി​ക്കാ​ട് വാ​യ​ന​ശാ​ല ജ​ങ്ഷ​ൻ ര​ഹ​ന ഹൗ​സി​ൽ നാ​ദി​ർ​ഷാ​യു​ടെ ഭാ​ര്യ റീ​ന ബീ​വി​യു​ടെ (47) മ​ര​ണ​മാ​ണ് ഉ​ന്ന​ത പൊ​ലീ​സ് റാ​ങ്കി​ലു​ള്ള​യാ​ൾ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജ​സ്റ്റി​സ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വാ​യ​ത്. റീ​ന​യു​ടെ സ​ഹോ​ദ​ര​നും റി​ട്ട. എ​സ്.​ഐ​യു​മാ​യ പു​ന്ന​ല ചാ​ച്ചി​പു​ന്ന ത​ച്ച​ക്കോ​ട് ഷാ ​മ​ൻ​സി​ലി​ൽ എ. ​അ​ബ്ദു​ൽ ജ​ലാ​ൽ അ​ഡ്വ. ഇ​ട​ത്ത​റ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ മു​ഖാ​ന്ത​രം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ​ഉത്ത​ര​വ്.

മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​ഞ്ച​ൽ പെ​രു​മ​ണ്ണൂ​ർ സ​ബ് സെൻറ​റി​ൽ അ​സി​സ്റ്റ​ൻ​റ് ഫീ​ൽ​ഡ് ഓ​ഫി​സ​റും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യി​രു​ന്നു റീ​ന ബീ​വി. 2024 ജ​നു​വ​രി 29ന് ​വൈ​കു​ന്നേ​ര​മാ​ണ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ആ​സി​ഡ് ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ച​ത്. സ്ട്രോ​ക്ക് വ​ന്ന് വ​ല​തു​കൈ​യും വ​ല​തു​വ​ശ​വും ത​ള​ർ​ന്ന യു​വ​തി സ്വ​ന്ത​മാ​യി ആ​സി​ഡ് കു​ടി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വേ​ണ്ട​പ്പെ​ട്ട ചി​ല​രാ​ൽ മാ​ന​സി​ക​പീ​ഡ​നം ഏ​റ്റി​രു​ന്ന​തി​നാ​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും അ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ജ​ലാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പൊ​ലീ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണ​വും തൃ​പ്ത​മ​ല്ലെ​ങ്കി​ൽ മ​റ്റ് ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ വാ​ദി​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:Reinvestigation mysterious death Government employee Local News Kerala Kollam News 
News Summary - Order to reinvestigate the mysterious death of a government employee
Next Story