വിദ്യാർഥിനിയെ ആക്രമിച്ച നിരവധി കേസുകളിെല പ്രതി പിടിയിൽ
text_fieldsവിഷ്ണു
പുനലൂർ: വിദ്യാർഥിനിയെ കോളജിന് മുന്നിൽവെച്ച് ആക്രമിച്ച നിരവധി ക്രിമിനൽ കേസുകളില പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂരിലെ ആംബുലൻസ് ഡ്രൈവർ കറവൂർ പതിനാറാം ഫില്ലിങിൽ വിഷ്ണു വിലാസത്തിൽ മോനായി എന്ന വിഷ്ണു ആണ് പിടിയിലായത്. സ്കൂട്ടറിലെത്തിയ പ്രതി മറ്റുള്ളവരുടെ മുന്നിൽവെച്ച് പെൺകുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞില്ലെങ്കിൽ ആസിഡ് ഒഴിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ് പ്രതി കർണാടകത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരവേ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കറവൂരിൽ വീടിനു സമീപത്തെ മറ്റൊരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ എട്ടു കേസുകളിൽ പ്രതിയാണ്.
ആംബുലൻസിൽ കഞ്ചാവ് കടത്തിയ കേസിലും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പീഡന കേസിലും പോക്സോ കേസിലും പ്രതിയായിരുന്നു. കാപ്പ കേസ് പ്രകാരം ജില്ലക്ക് പുറത്ത് ആറുമാസം നാടുകടത്തിയിരുന്നുവെന്നും പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ പറഞ്ഞു.