പുലിപ്പേടിയിൽ പാണ്ഡവൻ പാറ: കാമറ സ്ഥാപിച്ചു
text_fieldsപാണ്ഡവൻപാറ അടിവാരത്ത് ജനവാസ മേഖലയിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
പുനലൂർ: പുലിയുടെ സാന്നിധ്യത്തിൽ ജനങ്ങൾ ഭീതിയിലായതോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് പാണ്ഡവൻപാറ അടിവാരത്തിൽ ജനവാസ മേഖലയിലാണ് രാത്രികാലങ്ങളിൽ പുലിയിറങ്ങി നാശമുണ്ടാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെ ഞാറക്കൽ റെജിയുടെ വീട്ടുമുറ്റത്ത് ഇറങ്ങിയ കുട്ടി പുലിയെ കണ്ട് ഭയന്ന് വീട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് വാർഡ് അംഗം സന്തോഷ് വനംവകുപ്പിനെ വിവരം അറിയിച്ചു.
ആർ.ആർ.ടി സംഘമെത്തി പുലിയെ കണ്ടെത്താൻ രാത്രി തിരച്ചിൽ നടത്തി. ഇവിടെ നിരന്തരം പുലിസാന്നിധ്യം ഉള്ളതിനാൽ പുലിക്കൂട് വയ്ക്കണമെന്ന് വനം ഉദ്യോഗസ്ഥരോട് വാർഡ് മെംബറുൾപ്പെടെ ആവശ്യപ്പെട്ടു. തുടർന്ന് ഞായറാഴ്ച ജനവാസ മേഖലയിൽ നാല് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.


