അഞ്ചരകിലോ കഞ്ചാവുമായി രണ്ട് ബംഗാളികൾ പിടിയിൽ
text_fieldsഅഞ്ചര കിലോ കഞ്ചാവുമായി പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയ പ്രതികൾ
പുനലൂർ: അഞ്ചരകിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പുനലൂർ റെയിൽവേ പൊലീസ് പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശികളായ ഉജ്വൽ ഭാസ്(24), ശിവജന (24) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ എട്ടോടെ റെയിൽവേ പൊലീസ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇരുവരുടെയും രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന രണ്ട് വലിയ പൊതിയും ചില്ലറ വിൽപ്പനക്കായി പായ്ക്ക് ചെയ്തിരുന്ന അഞ്ച് മുതൽ ഇരുപത് ഗ്രാം തൂക്കം വരുന്ന ചെറിയ പൊതികളുമാണ് കണ്ടെടുത്തത്.പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ കൽക്കട്ടയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ പുനലൂരിൽ എത്തിയതെന്നാണ് വിവരം ലഭിച്ചത്. എ.എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ ബിജുരാജൻ, രജ്ഞിത്ത്, വിനോദ്, മനു, പ്രേംകുമാർ, അരുൺ മോഹൻ, സവിൻ കുമാർ എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.


